എന്റെ ഗ്രാമം
പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് എന്റെ നാടായ ശൂരനാട്..വീരശൂര പരാക്രമികൾ ഉണ്ടായിരുന്ന എന്റെ നാട്ടിലാണ് പ്രശസ്തമായ ആനയടി ക്ഷേത്രം കുടികൊള്ളുന്നത്. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ദുശ്ശള ദേവിയുടെ ക്ഷേത്രവും ഈ ഗ്രാമത്തിലാണ്. ധാരാളം രക്തസാക്ഷികൾ ഉള്ള നാടായ ശൂരനാടിൽ കൂടിയാണ് പ്രസ്തമായ പള്ളിക്കൽ ആർ ഒഴുകുന്നത്. ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാർഡ് കിട്ടിയ ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് എന്റെ ഗ്രാമത്തിൽ ആണ്. വയലുകളാൽ മനോഹരമായ ഈ കൊച്ചു ഗ്രാമത്തിൽ കർഷകർ ധാരാളമുണ്ട്.